ചേച്ചി അമൃതയ്ക്ക് വയസ് 30, അനുജത്തി അഭിരാമിക്ക് 38; അമ്പരന്ന് ആരാധകര്‍

Advertisement

തന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഗായിക അമൃത സുരേഷ്. തനിക്ക് 30 വയസായി എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് അമൃതയുടെ പോസ്റ്റ്. പിന്നാലെ അനുജത്തിയും ഗായികയുമായ അഭിരാമിയും കമന്റുമായെത്തി. തന്റെ പ്രായം പറഞ്ഞു കൊണ്ടുള്ള അഭിരാമിയുടെ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗൂഗിള്‍ പറയുന്നു എനിക്ക് ഇതിനോടകം 37 കഴിഞ്ഞിരിക്കുന്നു ബഹുമാനം വേണം എന്നാണ് അഭിരാമിയുടെ കമന്റ്. 30 വയസുള്ള ചേച്ചിക്ക് 38 വയസുള്ള അനുജത്തിയോ എന്ന് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഗൂഗിളില്‍ അമൃത ജനിച്ച വര്‍ഷം 1990 ആണ്. എന്നാല്‍ അഭിരാമി ജനിച്ചത് 1982-ലും. അതിനാല്‍ ജൂലൈ 26-ന് അഭിരാമിക്ക് 38 വയസ് തികഞ്ഞിരിക്കുകയാണ്.

ഗൂഗിളിന്റെ കണക്കു നടി റീനു മാത്യൂസും പ്രായം കൂടിയ ആളാണ്. 32-കാരിയായ റീനുവിന് 52 വയസ് പ്രായമാണ് ഗൂഗിള്‍ കാണിക്കുന്നത്. ‘ഇമ്മാനുവല്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലെത്തിയ താരമാണ് റീനു മാത്യൂസ്.

ഓഗസ്റ്റ് 2-ന് ആയിരുന്നു അമൃതയുടെ ജന്മദിനം. പ്രിയപ്പെട്ട സഹോദരിക്ക് ആശംസകള്‍ അറിയിച്ച് അഭിരാമി പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ സഹോദരി മാത്രമല്ല ഉറ്റ സുഹൃത്ത് കൂടിയാണ് അമൃത എന്നും നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ താനടക്കം പലരും തെണ്ടിത്തിരിഞ്ഞ് നടന്നേനെ എന്നും അഭിരാമി പോസ്റ്റില്‍ കുറിച്ചു.