മറവിക്കാരനായി ആര്യ, ഗജിനികാന്തിന്റെ ആദ്യ ടീസര്‍

നടന്‍ ആര്യയുടെ കോമഡി ചിത്രം ഗജിനികാന്തിന്റെ ടീസര്‍ എത്തി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്. ധര്‍മ്മത്തിന്‍ തലൈവന്‍ എന്ന സിനിമയില്‍ രജനീകാന്തിന്റെ കഥാപാത്രത്തോട് സമാനമായ വേഷമാണ് ആര്യ ചെയ്യുന്നത്. സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സയേഷ സൈഗാളാണ് ആര്യയുടെ നായികയായെത്തുന്നത്. കെ ഇ ജ്ഞാനവേലാണ് നിര്‍മ്മാതാവ്.