മോഹന്‍ലാല്‍ അഭിനയത്തിന്റെ മാസ്റ്റര്‍, മരക്കാര്‍ ചരിത്രമാവും; ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് വിദേശതാരങ്ങള്‍

പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറയിലൊരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്. പ്രഭു,സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ഇതില്‍ അഭിനയിച്ചിരിക്കുന്നു വിദേശ താരങ്ങള്‍ പറയുന്നത് ആരാധകരെ ആവേശം കൊള്ളിക്കുകയാണ. ഈ ചിത്രത്തില്‍ അഭിനയിച്ച മാക്സ്വെല്‍ കാവെന്‍ഹാം, ടോബി സൗബര്‍ബാക്ക് എന്നിവരാണ് മരക്കാര്‍ എന്ന ചിത്രം ചരിത്രം ആവുമെന്നും ഗംഭീര സിനിമാനുഭവം സമ്മാനിക്കുമെന്നും പറയുന്നത്.

മോഹന്‍ലാല്‍ എന്ന നടന്‍ അഭിനയത്തില്‍ ഒരു മാസ്റ്റര്‍ ആണെന്നും അവര്‍ പറയുന്നു. ആരാധകരുടെ ചോദ്യത്തിന് ട്വിറ്ററിലൂടെ ആണ് ഈ നടന്‍മാര്‍ മറുപടി നല്‍കുന്നത്.