‘സാരി ഉടുക്കാന്‍ അമ്മയുമായി വഴക്ക്’; ശ്രദ്ധ നേടി പൂര്‍ണിമയുടെ കുറിപ്പ്

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തി പ്രേക്ഷ പ്രീതി നേടിയ നടിയാണ് പൂര്‍ണിമ. നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന താരം അടുത്തിടെ വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ഡിസൈനിംഗിലും ഫാഷനിലുമൊക്കെയുള്ള പുത്തന്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നയാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സാരിയാണ് തനിക്ക് ഏറെ ഇഷ്ടമുള്ള വസ്ത്രമെന്നും സാരി ഉടുക്കാന്‍ അമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നെന്നും പറയുകയാണ് പൂര്‍ണ്ണിമ.

’17 വയസ്സുള്ളപ്പോള്‍, സാരി ഉടുക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയുമായി ഒരു വലിയ യുദ്ധം നടത്തിയതിന്റെ കഥയാണ് പുതിയ പോസ്റ്റ്. സാരി ഉടുക്കാനായി പ്രീ-ഡിഗ്രി ഫെയര്‍ വെല്‍ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു, എന്നാല്‍ അന്നും അമ്മ പറ്റില്ല എന്നാണ് പറഞ്ഞത്. എന്തുകൊണ്ടായിരുന്നു ഇതെന്ന് എനിക്ക് മനസിലായിട്ടില്ല.’ പൂര്‍ണ്ണിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുറിപ്പിനൊപ്പം സാരിയിലുള്ള ചിത്രവും പൂര്‍ണ്ണിമ പങ്കുവെച്ചിട്ടുണ്ട്. ചിത്രവും കുറിപ്പും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.