‘സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹം’; ഫെഫ്കയുടെ പുതിയ വീഡിയോ വൈറൽ

കൊല്ലം സ്വദേശിയായ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുള്ള ഗാര്‍ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന ബോധവത്കരണം നടത്തുന്നതിനായി സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വ ചിത്ര പരമ്പരയുമായി എത്തിയിരിക്കുകയാണ്.

പരമ്പരയിലെ ആദ്യ വീഡിയോ താരങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.  ഇപ്പോഴിതാ വീഡിയോ വൈറലാകുകയാണ്.

സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും എന്നാണ് വീഡിയോയില്‍ പറയുന്നത്. പൃഥ്വിരാജാണ് വീഡിയോയില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുത്തുന്നതും കുറ്റകരമാണെന്ന് പറയുന്നത്.

‘സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും. ഓരോ പെണ്‍കുട്ടിക്കും അവരുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാവും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും ശിക്ഷാര്‍ഹമാണ്. അനീതി നേരിടുന്ന ഓരോ പെണ്‍കുട്ടിയും ഓര്‍ക്കുക. നിങ്ങള്‍ ഒറ്റക്കല്ല ഒരു സമൂഹം കൂടെയുണ്ട്.’

https://fb.watch/v/DB-lJN6Q/