മാരി സെല്‍വരാജ് ചിത്രത്തില്‍ ഉദയനിധിയ്ക്ക് വില്ലനായി ഫഹദ് ഫാസില്‍

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫഹദ് ഫാസിലെന്ന് റിപ്പോര്‍ട്ട് ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു.

എ.ആര്‍. റഹ്‌മാന്‍ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

2017 ല്‍ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴില്‍ എത്തുന്നത്. പിന്നീട് സൂപ്പര്‍ ഡീലക്‌സ് എന്നൊരു ചിത്രത്തിലും അഭിനയിച്ചു.

കഴിഞ്ഞ വര്‍ഷം അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു.