പാട്ടുപാടി വീണ്ടും ദുല്‍ഖറും ഗ്രിഗറിയും

പാട്ടുപാടി വീണ്ടും ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും. മുകേഷിന്റെ മകന്‍ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷന്‍ സോങാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത്. ധൃതംഗപുളകിതന്‍ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രകാശ് അലക്‌സാണ് സംഗീത സംവിധായകന്‍.

നേരത്തെ ദുല്‍ഖര്‍ പാടിയ പാട്ടുകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. ആ ഹിറ്റ് ചാര്‍ട്ടിലേക്ക് തന്നെയാണ് ഈ ഗാനത്തിന്‍റെയും പോക്കെന്ന കാര്യത്തില്‍ സംശയമില്ല.