ദൃശ്യം2; തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ച് ജീത്തുജോസഫ്

Advertisement

ദൃശ്യം 2 തെലുങ്കിലേക്ക് റിമേക്ക് ചെയ്യുന്നു. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ വെങ്കിടേഷ് എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം  ദൃശ്യം 2 തെലുങ്കു റിമേക്ക് ആരംഭിക്കാന്‍ പോകുന്ന വിവരം അറിയിച്ചത്.

സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ജീത്തു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ തെലുങ്കു ചിത്രമാണിത്.

2013ല്‍ പുറത്തെത്തിയ മലയാളം ‘ദൃശ്യ’ത്തിനു ശേഷം ആദ്യമെത്തിയ റീമേക്ക് ‘ദൃശ്യ’ എന്ന പേരില്‍ കന്നഡയിലായിരുന്നു. എന്നാല്‍ അതേവര്‍ഷം ‘ദൃശ്യം’ എന്ന പേരില്‍ത്തന്നെ തെലുങ്ക് റീമേക്കും എത്തി. ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ പേര് രാംബാബു എന്നായിരുന്നു പേര്. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്തിരുന്നു.