ദുബായിക്ക് പോയപ്പോള്‍ ചാനല്‍ മാധ്യമപ്രവര്‍ത്തകന്റെ ഭീഷണി: വൈറലായി ദിലീപിന്റെ മറുപടി

ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് ദുബായിക്ക് പോയ സമയത്ത് എന്തുകൊണ്ടാണ് കാവ്യാ മാധവനെയും മകളെയും കൊണ്ടുപോകാത്തത് എന്ന ചോദ്യവുമായി മാധ്യമ പ്രവര്‍ത്തകര്‍ പുറകെ കൂടി. അമ്മ മാത്രമായിരുന്നു ദിലീപിനൊപ്പമുണ്ടായിരുന്നത്.

എന്നാല്‍, ആവര്‍ത്തിച്ചുള്ള ചാനല്‍ ചോദ്യങ്ങളെ കണ്ടില്ലെന്ന് നടിച്ച് ദിലീപ് മുന്നോട്ടു നീങ്ങി. മറുപടി കിട്ടാതിരുന്നപ്പോള്‍ ദിലീപിനെ പ്രകോപിപ്പിക്കുന്നതിനായി മാധ്യമ പ്രവര്‍ത്തകന്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ദുബായ്ക്ക് പോകുന്നത് എന്തിനാണെന്ന് അറിയാം അവിടെ പോയാല്‍ രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ട, അവിടെയും ഞങ്ങള്‍ക്ക് ആള്‍ക്കാരുണ്ട് എന്ന തരത്തില്‍ ഭീഷണികള്‍ മുഴക്കികൊണ്ടിരുന്നു. ദിലീപിനെ പ്രകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍, ഭീഷണി കേട്ട് പേടിപ്പിക്കേണ്ട അനിയാ…നിങ്ങളെ ഞാന്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലല്ലോ. എന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട, അത് നിങ്ങളുടെ സാറന്മാരോടും പറഞ്ഞേക്ക് എന്ന് പറഞ്ഞ് ദിലീപ് അമ്മയുമായി അകത്തേക്ക് പോയി.

സംഭവം നടന്നിട്ട് ഇത്രയും ദിവസമായിട്ടും ഇതുമായി ബന്ധപ്പെട്ട വീഡിയോകളൊന്നും പുറത്തുവന്നിട്ടില്ല. ഒരു യൂട്യൂബ് ചാനലിലാണ് ആദ്യമായി ദിലീപ് നല്‍കിയ മറുപടി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍, അതിന്റെ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.