'ഒരു കോസ്റ്റ്യൂമിന് മാത്രം 15 ലക്ഷം രൂപ വില വരും'; കമല്‍ഹാസന് കോസ്റ്റ്യൂംസ് ഒരുക്കിയ മലയാളി ഡിസൈനര്‍ എസ്.ബി സതീശന്‍

1996ല്‍ പുറത്തിറങ്ങിയ “ഇന്ത്യന്‍” കമല്‍ഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഇവര്‍ വീണ്ടും ഒന്നിച്ചു “ഇന്ത്യന്‍ 2” ഒരുക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കോസ്റ്റ്യൂംസ് ഒരുക്കിയത് മലയാളിയായ ഡിസൈനര്‍ എസ്.ബി സതീശന്‍ ആണ്.

ചിത്രത്തിനായി കോസ്റ്റിസ്റ്റ്യൂംസ് ഒരുക്കുന്നത് വളരെ ചലഞ്ചിങ്ങായിരുന്നു എന്നാണ് സതീശന്‍ കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ചിത്രത്തിലെ ഒരു കോസ്റ്റ്യൂമിന് തന്നെ 15 ലക്ഷം രൂപയോട് അടുപ്പിച്ച് വില വരും. ശങ്കര്‍ സാറിന്റെ സിനിമയില്‍ കോസ്റ്റ്യൂം ചെയ്യാന്‍ പറ്റിയത് ഭാഗ്യമായി കാണുന്നു. കോസ്റ്റ്യൂം എപ്പോള്‍ ശരിയാകും എന്ന് ചോദിച്ചതിന് ശേഷമാണ് സാര്‍ ബാക്കിയുള്ള കാര്യങ്ങള്‍ പ്രൊഡക്ഷനില്‍ പറയുന്നത്.

രാജ്യത്തിന്റെ പല ഭാഗത്തും പോയാണ് ഓരോ ഡ്രസും ഡിസൈന്‍ ചെയ്തത്. തനിക്ക് പരിചയമില്ലാത്ത ഏരിയയിലൂടെയാണ് പോകുന്നത്, ഉറപ്പായിട്ടും ആര്‍ട്ടിസ്റ്റിന് പറ്റിയ രീതിയില്‍ ചെയ്തു തരുമെന്നും സമയം വേണമെന്നും ശങ്കര്‍ സാറിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയൊരു ധൈര്യമുണ്ടെങ്കില്‍ ചെയ്തോളു എന്നാണ് തന്നോട് അദ്ദേഹം പറഞ്ഞത്.

Read more

മിനിയേച്ചര്‍ കാണിച്ചോപ്പോള്‍ ഓകെ പറഞ്ഞു. പഴയ കാലഘട്ടത്തിന്റെ കോസ്റ്റ്യൂമാണ് ചെയ്യുന്നത്. കമല്‍ സാറൊക്കെ പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനറെ വച്ച് ഡ്രസ് ഡിസൈന്‍ ചെയ്യുന്നയാളാണ്. നമ്മള്‍ ചെയ്യുന്ന കോസ്റ്റ്യൂം അദ്ദേഹം ഇടുന്നത് ഭാഗ്യമാണ്. അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് ആദ്യമാണെന്ന് തോന്നുന്നു എന്നാണ് സതീശന്റെ വാക്കുകള്‍.