ചിരഞ്ജീവിക്ക് ശസ്ത്രക്രിയ

നടന്‍ ചിരഞ്ജീവിക്ക് സര്‍ജറി. കാല്‍മുട്ടിനാണ് സര്‍ജറി. വിദേശത്ത് നടന്ന ചിത്രീകരണത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് വേദന എടുക്കുകകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

ഡല്‍ഹിയില്‍ ഒരു ആഴ്ചത്തെ വിശ്രമത്തിന് ശേഷമായിരിക്കും ചിരഞ്ജീവി ഹൈദരാബാദിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ‘ഭോലാ ശങ്കര്‍’ ആണ് ചിരഞ്ജീവിയുടെതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ഭോലാ ശങ്കര്‍.

ബോക്‌സോഫീസില്‍ കനത്ത പരാജയമാണ് ചിരഞ്ജീവി ചിത്രം ഭോല ശങ്കറിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആന്ധ്രയിലെയും തെലുങ്കാനയിലെയും ബോക്സോഫീസില്‍ നിന്നും നെഗറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ 25.22 കോടി നാല് ദിവസങ്ങള്‍ കൊണ്ട് നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്തത്. മെഹര്‍ രമേശ് ആണ് ഭോല ശങ്കര്‍ സംവിധാനം ചെയ്തത്. തമന്ന നായികയായ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ചിരഞ്ജീവിയുടെ സഹോദരിയായും വേഷമിട്ടിട്ടുണ്ട്.