‘കര്‍ത്താവിന് നിരക്കാത്തത് ചെയ്ത പോലെ’, നിഗൂഢത നിറച്ച് ‘ചെരാതുകള്‍’ ട്രെയ്‌ലര്‍; റിലീസ് തിയതി പുറത്ത്

ആറു സംവിധായകര്‍ ഒരുക്കുന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാല്‍പതോളം താരങ്ങളാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്.

ജൂണ്‍ 17ന് ചിത്രം പ്രമുഖ പത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യും. മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ചിത്രം ഒരുക്കുന്നത്. ജോസ്‌കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രഹകരും, സി.ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ചെരാതുകള്‍ക്കായി ഒന്നിക്കുന്നു.

സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകരാണ് സംഗീതം നിര്‍വഹിക്കുന്നത്. സൗണ്ട് ഡിസൈന്‍ ഷെഫിന്‍-മായന്‍, പി.ആര്‍.ഒ-പി. ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ഓണ്‍പ്രൊ എന്റര്‍ടൈന്‍മെന്റ്‌സ്.