പ്രേക്ഷകർ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7നെ കുറിച്ചുളള പുതിയ അപ്ഡേറ്റ് പുറത്ത്. ബിഗ് ബോസിന്റെ മുൻ സീസണുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് കാഴ്ചക്കാരിൽ നിന്നും ലഭിച്ചത്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ ഇത്തവണ ആരൊക്കെയാവും മത്സരാർഥികൾ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതേകുറിച്ച് അണിയറക്കാരുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും മത്സരാർഥികൾ ആരെല്ലാമായിരിക്കും എന്ന പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 7 ൻറെ ഗ്രാൻഡ് ലോഞ്ച് ഓഗസ്റ്റ് മൂന്നിന് ആയിരിക്കുമെന്നാണ് എഷ്യാനെറ്റ് അറിയിച്ചത്. അന്ന് വൈകിട്ട് 7 മണി മുതൽ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും സീസൺ കാണാനാവും. 1.25 മിനിറ്റ് ദൈർഘ്യമുളള ബിഗ് ബോസിന്റെ പ്രൊമോ വീഡിയോയുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോയിലാണ് ലോഞ്ച് തിയതി കാണിക്കുന്നത്. ഏഴിന്റെ പണി വരുന്നു എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ അഭിനയിച്ച പ്രൊമോ വീഡിയോ നേരത്തെ എത്തിയത്.
Read more
ആവേശകരമായ പുതുപുത്തൻ ഗെയ്മുകളും ടാസ്ക്കുകളുമായിരിക്കും ഇത്തവണ ഷോയിൽ എന്നാണ് സൂചന. സീസൺ തുടങ്ങാനിരിക്കെ ബിഗ് ബോസ് മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നുണ്ട്. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങി നിരവധി മേഖലകളിലുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. രേണു സുധി, അലിൻ ജോസ് പെരേര, ലക്ഷ്മി നക്ഷത്ര, ബീന ആൻ്റണി, ആർ ജെ അഞ്ജലി, നാഗ സൈരന്ദ്രി, ബിജു സോപാനം, തുടങ്ങി വേടൻ വരെയുള്ളവരുടെ പേരുകളാണ് പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉള്ളത്.