ബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയില്‍

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയില്‍. എസ്‌കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ് കഴിയുന്നതെന്നാണ് വിവരം ശ്വാസതടസത്തെ തുടര്‍ന്ന് 19 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. പല ഈണങ്ങളില്‍, രസംഗീതശുദ്ധമായ സാഹിത്യം ആ പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.

തുടക്കകാലത്ത് ചെറുഗാനങ്ങള്‍ എഴുതുമായിരുന്നെങ്കിലും ചലച്ചിത്ര സംഗീതത്തിലേക്ക് കടന്നു വന്നത് വളരെ യാദൃച്ഛികമായിട്ടാണ്. ആ അപ്രതീക്ഷിത കടന്നുവരവിലൂടെ മലയാളത്തിനു ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളാണ്.

1972-ല്‍ പുറത്തിറങ്ങിയ ‘ഭജ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രഗാനരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ തുടങ്ങി പ്രശസ്തരായ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലും നിരവധി ഗാനങ്ങള്‍ പുറത്തിറക്കി. എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട യോദ്ധ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയതും ബിച്ചു തിരുമലയാണ്