കെവിനും നീനുവിനും വേണ്ടി; ദുരഭിമാന കൊലയ്ക്ക് ഇരയായവര്‍ക്ക് 'ഭീഷ്മ പര്‍വ'ത്തിന്റെ സമര്‍പ്പണം

കേരളത്തെ ഞെട്ടിച്ച ദുരഭിമാന കൊലയുടെ ഇരകളായി മാറിയ കെവിനും ഭാര്യ നീനുവിനും സമര്‍പ്പണവുമായി ഭീഷ്മ പര്‍വം അണിയറപ്രവര്‍ത്തകര്‍.കേരളത്തില്‍ ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിനും ഭാര്യ നീനുവിനും സമര്‍പ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.

2018 മെയ് 27ന് ആയിരുന്നു കെവിനെ കൊലപ്പെടുത്തുന്നത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിനെ കൊലപ്പെടുത്തിയത്. നീനുവിന്റെ അച്ഛനും സഹോദരനെയും ചേര്‍ത്ത് കേസില്‍ 14 പേരെ പ്രതി ചേര്‍ക്കപ്പെട്ടിരുന്നെങ്കിലും അച്ഛനടക്കം നാല് പേരെ കോടതി വെറുതെവിട്ടു.

അതേസമയം, ഭീഷ്മ പര്‍വത്തിന് തിയേറ്ററുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 100 ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിച്ചതോടെ ഹൗസ് ഫുള്‍ ഷോകളാണ് നടക്കുന്നത്. മമ്മൂട്ടിയുടെ ഒറ്റയാള്‍ പോരാട്ടവു അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗുമാണ് പ്രശംസിക്കപ്പെടുന്നത്.

മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രത്തിനും അവരുടേതായ സ്‌പേസ് കൊടുത്ത് തിരക്കഥ നട്ടെല്ലാക്കി അമല്‍ നീരദ് ഒരുക്കി വച്ചിരിക്കുന്ന ചിത്രം മമ്മൂക്കയുടെ ആറാട്ട് ആണെന്നാണ് പ്രേക്ഷക പ്രതികരണം. സുഷിന്‍ ശ്യാമിന്റെ ബിജിഎം, ക്യാമറ, അമല്‍ നീരദ് ഡയറക്ഷന്‍ എല്ലാം മികച്ചത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Read more

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.