തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

തൃശൂരിലെ കാട്ടാനയാക്രമണത്തിൽ 70കാരന് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര ചായപ്പൻകുഴി സ്വദേശി സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി ജം​ഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അടക്കമുള്ള കാട്ടാനകളാണ് ഇവി തമ്പടിച്ചിരുന്നത്. സുബ്രനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഓഫീസിന് സമീപത്തുവെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.