മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഇനി തിയേറ്ററില്‍ എത്തിയിട്ടില്ല. 2019ല്‍ പ്രഖ്യാപിച്ച സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു. നേരത്തെ ഈ വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും ഇതുവരെ എത്തിയിട്ടില്ല.
ബറോസിന് മുമ്പ് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുങ്ങിയ ‘നേര്’ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. കോര്‍ട്ട് റൂം ഡ്രാമ ഴോണറില്‍ ഒരുക്കിയ സിനിമ ആഗസ്റ്റില്‍ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.
‘ട്വല്‍ത്ത് മാന്’ ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു അഭിഭാഷകന്റെ വേഷം അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച ‘ജനകനി’ലാണ് താരം അവസാനമായി അഭിഭാഷക വേഷം ചെയ്തത്.
‘ഗ്രാന്‍ഡ് മാന്‍സ്റ്ററി’ന് ശേഷം മോഹന്‍ലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നതും പ്രത്യേകതയാണ്. ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജന്‍, ഗണേഷ് കുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ‘ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയത്.
Read more
യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 21ന് ക്രിസ്മസ് റിലീസാകും എന്നാണ് വിവരം. അതേസമയം, ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.