ദേശവിരുദ്ധനെന്ന് വിളിച്ചാൽ നിങ്ങളുടെ മൂക്ക് ഞാനിടിച്ച് തകർക്കും: ബബിൽ ഖാൻ

മതത്തിന്റെ പേരിൽ  ആളുകൾ മോശമായി  പെരുമാറുന്നുവെന്ന് അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ.

രാജ്യത്ത്​  സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലും കഴിയുന്നില്ല. അങ്ങനെ  എന്തെങ്കിലും​ പറഞ്ഞു പോയാൽ എന്റെ കരിയറിനെ ബാധിക്കുമെന്നാണ്​ എന്നോടൊപ്പമുള്ളവർ പറയുന്നത്​ ഞാൻ ഭയത്തിലും ആശങ്കയിലുമാണ്​. എനിക്ക്​ എ​​ന്റെ മതത്തി​ന്റെ പേരിൽ വിലയിരുത്തപ്പെടാൻ താത്പര്യമില്ല. രാജ്യത്തെ മറ്റുള്ളവരെ പോലെ ഞാനൊരു മനുഷ്യനാണ്​..

ഞാൻ ഈ മതവിഭാ​ഗത്തിൽ പെടുന്ന ആളായത് കൊണ്ട് ഞാനുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ച സുഹൃത്തുക്കളുണ്ട്.  എനിക്കെന്റെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നു.

.ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു…ദേശവിരുദ്ധനെന്ന് എന്നെ വിളിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും. ഒന്ന് ഞാൻ പറയാം, ഞാനൊരു ബോക്സറാണ്, നിങ്ങളുടെ മൂക്ക് ഞാൻ തകർക്കും ..” ബബിൽ കുറിക്കുന്നു