പ്രശസ്ത സംഗീതഞ്ജന്‍ ടി.എസ്. രാധാകൃഷ്ണജി നയിക്കുന്ന ത്യാഗബ്രഹ്മം ടീമിന്റെ “ശാസ്തനാമം” എന്ന അയ്യപ്പഭജന ആല്‍ബത്തിലെ ആദ്യ ഗാനം “പാട്ടു പാടി ഞാന്‍” റിലീസ് ചെയ്തു. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ അയ്യപ്പഭക്തിഗാനങ്ങളില്‍ ടി.എസ്. രാധാകൃഷ്ണജി സംഗീതം നിര്‍വ്വഹിച്ച് ഗാനഗന്ധര്‍വ്വന്റെ ദിവ്യനാദത്തില്‍ പിറന്ന നിരവധി ഗാനങ്ങളുണ്ട്.
വേദികളില്‍ രാധാകൃഷ്ണജിയും അദ്ദേഹത്തിന്റെ ത്യാഗബ്രഹ്മം ടീമും ചേര്‍ന്ന് അവതരിപ്പിക്കാറുള്ള ഭജനകളില്‍ നിന്ന് തിരഞ്ഞെടുത്ത അയ്യപ്പഭജനങ്ങളാണ് ദൃശ്യാവിഷ്കാരത്തോടു കൂടി സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യുന്നത്.
Read more
“പാട്ടു പാടി “,”യജനാസു.”,”ആര്യ വംശ”, “ശ്രീധര്‍മ്മശാസ്താ” എന്നീ ഭജനകളുടെ ദൃശ്യാവിഷ്ക്കാരമാണ് പുറത്തെത്തുക. റിയാസ് ഇരിങ്ങാലക്കുട ആണ് ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത്.