നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘അയല്‍വാശി’യിലെ വീഡിയോ ഗാനം എത്തി. തണ്ടന്‍ ബാരിയെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്.
ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അശ്വിന് വിജയ്, അഖില്‍ ജെ ചാന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാര്‍ എന്നിവരാണ്.’അയല്‍വാശി’യിലെ ‘ച്യൂയിംഗ് ഗം’ എന്ന ലിറിക്കല്‍ ഗാനം ഇതിന് മുന്‍പ് പുറത്തിറങ്ങി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ഫാമിലി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 21ന് തിയേറ്ററുകളില്‍ എത്തും. ഇര്‍ഷാദിന്റെ സഹോദരനായ മുഹ്സിന് പരാരിയും അയല്‍വാശി എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.
Read more
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്, ലിജോ മോള് ജോസ്, അജ്മല്‍ ഖാന്, സ്വാതി ദാസ്, അഖില ഭാര്ഗവന് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത് പുരുഷന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, പിആര്‍ഒ – എ എസ് ദിനേശ്.