ത്രില്ലർ വിഭാഗത്തിലെ വ്യത്യസ്ത കാഴ്ചപ്പാടാണ് അഞ്ചാം പാതിര: അരുൺ ഗോപി

Advertisement

അഞ്ചാം പാതിര ത്രില്ലർ വിഭാഗത്തിലെ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടാണെന്ന് സംവിധായകൻ അരുൺ ഗോപി. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, കുഞ്ചാക്കോ ബോബൻ, മറ്റ് അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ പ്രശംസിച്ചാണ് അരുൺ ഗോപി ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ത്രില്ലർ വിഭാഗത്തിലെ വ്യത്യസ്ത കാഴ്ചപ്പാടാണ് അഞ്ചാം പാതിര. സസ്പെൻസിന്റെ ഘടകങ്ങൾ ആവിഷ്‌കരിക്കാൻ സംവിധായകൻ മിഥുൻ മാനുവൽ തോമസ് കഥ ശരിയായി ഉപയോഗിച്ചു. എഡിറ്റർ, സംഗീത സംവിധായകൻ, ഛായാഗ്രാഹകൻ എന്നിവർ ഈ സീക്വൻസുകളെ നന്നായി പിന്തുണച്ചിട്ടുണ്ട്. ഡാർലിംഗ് ചാക്കോച്ചൻ കുഞ്ചാക്കോ ബോബൻ മികച്ച ലീഡ് ആയി. ഇന്ദ്രൻസേട്ടൻ, ഷറഫുദ്ദീൻ, നന്ദന വർമ്മ, ജാഫർ ഇടുക്കി, ശ്രീനാഥ് ഭാസി എന്നിവർക്ക് കൈയ്യടി. ടീമിന് ചിയേഴ്‌സ്. ആശിക് ഉസ്മാൻ ആളു പൊളിയാണ്.

ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ വേഷമിടുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം.