വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു; പ്രശംസിച്ച് എ. പി അബ്ദുള്ളക്കുട്ടി

ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാകുന്നു . കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.

എ. പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജിത്തു ജോസഫ്
നിങ്ങളുടെ
ദൃശ്യം 2 കണ്ടു.
Flight ൽ ദില്ലിയാത്രക്കിടയിൽ
മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്
BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു
സിനിമ സംവിധായകന്റെ കലയാണ് …
ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ
കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ….
അതാണ്
ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രൻ സിനിമ.
വർത്തമാന മലയാള സിനിമയ്ക്ക്
ഒരു വരദാനമാണ്
ജിത്തു.