ഭര്‍ത്താവ് വിഷ്ണുവും മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്താല്‍ ആരുടെ സിനിമ കാണും; അനു സിത്താരയുടെ മറുപടി ഇങ്ങനെ

പുതുതലമുറ നടിമാരില്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസില്‍ ചേക്കേറിയ നടിയാണ് അനു സിത്താര. ചെറിയ റോളുകളിലൂടെ വന്ന് നായികയായി മാറിയ താരം ഇന്ന് ഏറെ തിരക്കുള്ള നടിയാണ്. മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന് അനു സിത്താര പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെ ആ വാര്‍ത്ത പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ അനു സിത്താര നല്‍കിയ മറുപടിയാണ് മമ്മൂട്ടി ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്.

ഭര്‍ത്താവ് വിഷ്ണുവും നടന്‍ മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്താല്‍ ആരുടെ സിനിമ കാണുമെന്നായിരുന്നു അഭിമുഖത്തില്‍ അനു സിത്താര നേരിട്ട ചോദ്യം. അതിന് ഒരു ആശങ്കയും കൂടാതെ മമ്മൂക്കയുടെ ചിത്രം കാണുമെന്നായിരുന്നു അനു സിത്താരയുടെ മറുപടി. അതിന് കാരണവും അനു തന്നെ പറയുന്നു. ‘വിഷ്ണു ചേട്ടന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഞാന്‍ അവിടെ കാണും. അപ്പോള്‍ സിനിമയുടെ കഥയും കാര്യവും എനിക്കറിയായിരിക്കും. പ്രിവ്യുവും കണ്ടിട്ടുണ്ടാവും. മമ്മൂട്ടിയുടെ ചിത്രം എനിക്കങ്ങനെ കാണാന്‍ പറ്റില്ലല്ലോ. അതിനാല്‍ ഞാന്‍ അതേ കാണു.’ അനു സിത്താര പറഞ്ഞു.

സലിം അഹമ്മദ് ചിത്രം ഓസ്‌കാര്‍ ഗോസ് ടുവും ദിലീപ് നായകനായി എത്തിയ ശുഭരാത്രിയുമാണ് അനു സിത്താരയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് പുതിയ ചിത്രം.