മുണ്ട് മടക്കിക്കുത്തി ചട്ടയുമണിഞ്ഞ് അനാര്‍ക്കലിയുടെ 'അച്ചായന്‍' ലുക്ക്; 'പള്ളിപ്പെരുന്നാള്‍ വൈബ്‌സ്' വൈറല്‍

പുത്തന്‍ ലുക്കില്‍ എത്തിയ അനാര്‍ക്കലി മരക്കാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സണ്‍ ഫ്രാന്‍സിസിന്റെ വിവാഹത്തലേന്ന് ചട്ടയും മുണ്ടുമണിഞ്ഞ് എത്തിയ അനാര്‍ക്കലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

“”പള്ളി പെരുന്നാള്‍ വൈബ്‌സ്”” എന്ന ക്യാപ്ഷനോടെ ചട്ടയുടുത്ത് മുണ്ടും മടക്കി കുത്തി നനഞ്ഞു കുളിച്ച് നില്‍ക്കുന്ന ചിത്രവും വരനും വധുവിനും ഒപ്പം നീന്തല്‍ കുളത്തില്‍ കിടക്കുന്ന ചിത്രങ്ങളുമാണ് അനാര്‍ക്കലി പങ്കുവെച്ചിരിക്കുന്നത്. ഇത് അച്ചായത്തി അല്ല അച്ചായന്‍ ആണെന്നാണ് ആരാധകരുടെ കമന്റുകള്‍.

View this post on Instagram

Palliperunnal vibes @jiksonphotography wedding. @locsignaturewedding @lightsoncreations @arun_ashokan_photography ?

A post shared by anarkali marikar (@anarkalimarikar) on

തനി അച്ചായന്‍, കീലേരി അച്ചു, നനഞ്ഞ കോഴി, ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്കൊരു നൂല്‍, പടയപ്പ, കരയിലാണേലും കടലിലാണേലും കണ്ണട വിട്ടൊരു കളിയില്ല എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അരുണ്‍ അശോകന്‍ ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

View this post on Instagram

Happy married Life you guys❤️ @jiksonphotography @sija_rajan

A post shared by anarkali marikar (@anarkalimarikar) on

2016-ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി അഭിനയരംഗത്തേക്ക് എത്തിയത്. ഉയരെ, വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായി. ഒരു രാത്രി ഒരു പകല്‍, അമല, കിസ്സ എന്നിവയാണ് അനാര്‍ക്കലിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.