ബിനീഷ് കോടിയേരിയെ 'അമ്മ'യില്‍ നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍; എക്സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നു

ബിനീഷ് കോടിയേരിയെ താരസംഘടനയായ “അമ്മ”യില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം. സംഘടനയുടെ പ്രസിഡണ്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ സംഘടയില്‍ നിന്നും പുറത്താക്കിയിരുന്നു. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷിനെതിരേയും സ്വീകരിക്കണം എന്നാണ് അംഗങ്ങളുടെ ആവശ്യം.

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജും നടി രചന നാരായണന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.

2005 മുതല്‍ സിനിമാരംഗത്ത് സജീവമയിരുന്നു ബിനീഷ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനും, 2009 മുതല്‍ അമ്മയുടെ ആജീവനാന്ത മെമ്പര്‍ഷിപ്പ് ഉള്ള അംഗം കൂടിയാണ് ബിനീഷ് കോടിയേരി.