അജുവിന്റെ പിറന്നാള്‍ ആഘോഷം തൃഷയ്‌ക്കും നിവിനുമൊപ്പം

അജു വര്‍ഗീസിന്റെ പിറന്നാളായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയയിലെ അജുവിന്റെ സുഹൃത്തുക്കള്‍ എല്ലാവരും തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളും പഴയ ചിത്രങ്ങളുമൊക്കെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം ഹേയ് ജൂഡിന്റെ ഷൂട്ടിംഗ് സെറ്റിലുള്ള അജു തന്റെ ജന്മദിനം ആഘോഷിച്ചത് അടുത്ത സുഹൃത്തായ നിവിന്‍ പോളിക്കും സിനിമയിലെ നായിക തൃഷയ്‌ക്കൊപ്പവുമാണ്. അജുവിന്റെ കെയ്ക്ക് കട്ടിംഗിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

https://www.youtube.com/watch?v=_ySOj08VISc