കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം  പറഞ്ഞില്ല; അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് യുവാവ്

കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക ബില്ലിനെതിരെയുളള കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം  പറയാത്തതിന്  ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് യുവാവ്.

ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു സംഭവം. മുംബൈ പൊലീസാണ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ദി വീക്കിന് നല്‍കിയത്.

Read more

മുംബൈയിലെ സന്തോഷ് നഗറിലെ രജദീപ് സിംഗ് എന്ന യുവാവാണ് കാര്‍ തടഞ്ഞത്. ഒരു ഡ്രൈവറായ രജദീപിന്റെ സ്വദേശം പഞ്ചാബാണ്. ഡല്‍ഹിയില്‍ കര്‍ഷക സമരം ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്ന് ഉള്ളവരാണ്.