‘ദൃശ്യം 2’ അജയ് ദേവ്ഗൺ ചിത്രത്തിന്റെ റീമേക്കെന്ന് കമന്റ്; ട്രോൾ പൂരവുമായി മലയാളികൾ

Advertisement

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ ‘ദൃശ്യം 2’ അജയ് ദേവ്ഗൺ നായകനായി എത്തിയ ഹിന്ദി ‘ദൃശ്യ’ത്തിന്റെ റീമേക്കാണെന്ന് ട്വീറ്റ് ചെയ്തയാളെ തിരുത്തി സോഷ്യൽ മീഡിയ.

സൂരജ് നിംബാൽക്കർ’ എന്ന ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇങ്ങനെ അഭിപ്രായം വന്നത്
അജയ് ദേവ്ഗൺ ചിത്രം ദൃശ്യം 2വിന്റെ തന്നെ ഒന്നാം ഭാഗമായ ‘ദൃശ്യ’ത്തിന്റെ ഹിന്ദി പതിപ്പാണെന്ന് മനസിലാക്കാതെയാണ് ഇയാൾ ഇങ്ങനെയൊരു കമന്റിട്ടത്

ഭയങ്കര കണ്ടുപിടുത്തം തന്നെ’ എന്നും ‘ഞങ്ങൾ എന്തുകൊണ്ട് ഇത് മനസിലാക്കാതെ പോയി’ എന്നും മറ്റുമാണ് മലയാളികൾ ഇയാളുടെ ട്വീറ്റിന് കീഴിലായി പറയുന്നത്. 2013ൽ പുറത്തിറങ്ങിയ ‘ദൃശ്യ’ത്തിന് 2015 ലാണ് ഹിന്ദി റീമേക്ക് ഉണ്ടാകുന്നത്