‘ഇതൊക്കെ എന്റെ പഴയ സാധനങ്ങളല്ലേടി’; നടി ഐമ ഒരുക്കിയ വാലന്റൈന്‍സ് ഡേ സര്‍പ്രൈസ് കണ്ട് ഭര്‍ത്താവ്, വീഡിയോ

Advertisement

ഭര്‍ത്താവ് കെവിന് വാലന്റൈന്‍സ് ഡേ സര്‍പ്രൈസ് നല്‍കി നടി ഐമ. കെവിന്റെ തന്നെ പഴയ ഷര്‍ട്ടും കണ്ണാടിയും ഒക്കെ പൊതിഞ്ഞു നല്‍കിയാണ് ഐമ വാലന്റൈന്‍സ് ഡേയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്. ഐമയുടെ വാലന്റൈന്‍സ് സര്‍പ്രൈസ് വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്.

ഐമ നല്‍കിയത് പഴയ സാധനങ്ങളാണെങ്കിലും പ്രണയാര്‍ദ്രമായൊരു സമ്മാനം ഒരുക്കി താരത്തെ ഞെട്ടിച്ചിരിക്കുകയാണ് ഭര്‍ത്താവ്. 2018 ജനുവരി നാലിനായിരുന്നു ഐമയുടെയും കെവിന്റെയും വിവാഹം.

മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്‌ളസ്റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ ആണ് കെവിന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഐമ സെബാസ്റ്റ്യന്‍ ശ്രദ്ധേയായത്.