‘മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമ’- ആരോപണവുമായി പരസ്യചിത്ര സംവിധായകന്‍

Advertisement

നടി റിമ കല്ലിങ്കലിനെതിരെ ആരോപണവുമായി പരസ്യചിത്ര സംവിധായകന്‍ കൃഷ്ണജിത്ത് എസ് വിജയന്‍. നടന്‍ അനില്‍ നെടുമങ്ങാട് റിമയ്‌ക്കെതിരെ ഇട്ട പോസ്റ്റിന് കമന്റായിട്ടാണ് കൃഷ്ണജിത്ത് റിമയ്‌ക്കെതിരെയുള്ള ഇക്കാര്യം പറ.യുന്നത്.

മേക് – അപ്പ് റൂമില്‍ എ സി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ രൃലം നെ രാവിലെ 10 :30 മുതല്‍ പോസ്റ്റ് ആക്കി നിര്‍ത്തി ഈവെനിംഗ് 5 നു കാരവാന് വന്നപ്പോള്‍ ഷൂട്ട് തുടങ്ങിയ നടിയാണ് റിമ . എന്റെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് .( ഇപ്പോഴല്ലേ കാര്യങ്ങള്‍ മനസ്സിലായത് പിടിവാശി ഉണക്കമീന്‍ കിട്ടാതിരുന്ന കാലം മുതല്‍ക്കേ തുടങ്ങിയതാണ്.)

Posted by Anil P. Nedumangad on Wednesday, 17 January 2018

അനില്‍ നെടുമങ്ങാട് എഴുതിയത് ഇങ്ങനെ

മീനിന്റെ പേരില്‍ റിമയെ ട്രോ ളുന്നവരോട് ..എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിംഗല്‍ അഭിനിയിക്കുന്ന, നയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത് ,ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവര്‍, സ്റ്റീല്‍ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിംഗല്‍ .ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(stage show) Fb il കുറേ പേരു കാണും ഏറ്റെടുക്കാന്‍ .. സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ട്.

അതില്‍ ആണ്‍ പെണ്ണ് വിത്യാസമില്ല.. മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക് ( ഫാസിസ്റ്റാണോ എന്നങ്ങാനും ചോദിച്ചാല്‍ വരമ്പത്ത് കൂലി എന്നറിയാല്ലോ)നിലമ്പൂര് വെടി വച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല UAPA ചുമത്തി ആദ്യമായി കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല(poster ഒട്ടിച്ചേനു), ഷൈനയെ അറിയില്ല, കെ രി യി റിസത്തിന്റെ ഭാഗമായി നിങ്ങള്‍ എടുത്തു ചാര്‍ത്തുന്ന ഫെമിനിസം യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ആഡംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട് .പിന്നെ താങ്ങി നില്‍ക്കുന്നവര്‍ സിനിമയില്‍ വല്ല പ്രയോജനം കിട്ടേണങ്കില്‍ കിട്ടട്ടെ എന്നും വിചാരിച്ച് ..(fb il താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെണ്‍ മനസ്സ്, പെണ്‍ പ്രണയത്തിന്റെ അന്തരാളങ്ങള്‍,ആര്‍ത്തവം, ഒടുവില്‍ംരര പോലും ഞങ്ങള്‍ പുരുഷ ബുജിതമ്പ്രാക്കള്‍ഏറ്റെടുത്തു കഴിഞ്ഞു) നിങ്ങള്‍ ശരിക്കും റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്.