ഇത് കോവിഡ് പോരാളിയല്ല, ഞാനാണ്: സംസ്‌കൃതി ഷേണായ് പറയുന്നു

Advertisement

കോവിഡിന് എതിരെ പോരാടി മരിച്ച ഡോക്ടര്‍ വിധി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തന്റെതാണെന്ന് നടി സംസ്‌കൃതി ഷേണായ്. വിധിയെ തനിക്ക് അറിയില്ലെന്നും, ഇത് തന്റെ ചിത്രമാണെന്നുമാണ് ഫോട്ടോ പങ്കുവെച്ച് സംസ്‌കൃതി കുറിച്ചിരിക്കുന്നത്.

”പ്രിയ സുഹൃത്തുക്കളേ, ഇത് ഞാനാണ് സംസ്‌കൃതി സാമി, 22 വയസ്, കൊച്ചി. കോവിഡിന് കീഴടങ്ങിയ പോരാളി ഗുജറാത്തിലെ ഡോ. വിധിയുടെ ഫോട്ടോയാണ് ഇതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ഇത് വൈറലാണ്.”

”ഡോ. വിധിയെ കുറിച്ച് എനിക്കറിയില്ല. അത്തരമൊരു വ്യക്തി കൊറോണയെ തുടര്‍ന്ന് മരിച്ചെങ്കില്‍ എന്റെ പ്രണാമം. എന്നാല്‍ ഫോട്ടോയിലുള്ള വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം” എന്നാണ് സംസ്‌കൃതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Dear Friends, This is me, Samskruthy Shenoy / Samy, aged 22, from Kochi. Some miscreants are spreading this photograph…

Posted by Samskruthy Shenoy on Sunday, September 13, 2020

2013-ല്‍ റിലീസ് ചെയ്ത മൈ ഫാന്‍ രാമു എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ താരമാണ് സംസ്‌കൃതി. വേഗം സിനിമയില്‍ നായികയായെത്തിയ താരം അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.