ഇത് രാജുവേട്ടന്‍ നാട്ടില്‍ തിരിച്ചെത്തിയതിന്റെ ആഘോഷം; നൃത്തം ചെയ്ത് മാളവിക, വീഡിയോ

ഇന്നലെയാണ് പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടക്കമുള്ള ‘ആടുജീവിതം’ ടീം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിപ്പോയ പ്രിയ താരവും സിനിമാപ്രവര്‍ത്തകരും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് സിനിമാ ലോകം.

നടി മാളവിക പങ്കുവെച്ച ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘രാജുവേട്ടന്‍ നാട്ടില്‍ എത്തിയതിന്റെ ആഘോഷം,” എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടുത്ത പൃഥ്വിരാജ് ഫാനാണ് താനെന്നും മാളവിക പോസ്റ്റില്‍ പറയുന്നു.

പൃഥ്വിരാജ് അഭിനയിച്ച ‘ഉറുമി’യിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന പാട്ടിനൊപ്പമാണ് മാളവിക ചുവടുവെയ്ക്കുന്നത്.