കലഹങ്ങളൊന്നുമില്ല രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്..; നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി

നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇവരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

”വെറും സ്‌നേഹം, കലഹങ്ങളൊന്നുമില്ല, രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികില്‍” എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചിരുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, അശ്വിന്‍ കുമാര്‍, ഗണപതി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ വിഷ്ണുവിനും അഞ്ജലിക്കും ആശംസ നേര്‍ന്നിട്ടുണ്ട്.

View this post on Instagram

A post shared by Vishnu Govindan (@vishnu_govindan__)

Read more