60 ലക്ഷത്തിന്റെ ആഡംബര കാര്‍ സ്വന്തമാക്കി സൗബിന്‍ ഷാഹിര്‍

സിനിമാ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമാ ലോകത്ത് തിരക്കുള്ള താരമായി മാറിയ സൗബിന് കൈനിറയെ ചിത്രങ്ങളാണ്. ഇപ്പോഴിതാ തന്റെ യാത്രയില്‍ കൂട്ടാകാന്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സൗബിന്‍.

ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരം ഏറ്റവും പുതുതായി വാങ്ങിയത്. കൊച്ചിയിലെ ലക്‌സസ് ഷോറൂമില്‍ നിന്നാണ് സൗബിന്‍ വാഹനം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമാണ് ലക്‌സസ്. നേരത്തെ നടന്‍ ജയസൂര്യയും ഈ മോഡല്‍ സ്വന്തമാക്കിയിരുന്നു.

Image result for lexus es300h

2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി ആണ് കരുത്ത്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മതി. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ലക്‌സസ് നിരയില്‍ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ് 300എച്ച്.