'കാട്ടുപോത്തിന് എന്ത് ഏത്തവാഴ'; പെട്രോള്‍ പമ്പിനു മുന്നില്‍ ഐക്യദീപം; പരിഹസിച്ച് ലാല്‍

പ്രധാനമന്ത്രിയുടെ ഐക്യദീപത്തിനു പിന്തുണ അറിയിച്ച് രാജ്യത്ത് ആകമാനം നിരവധി പേരാണ് വിളക്കുകള്‍ തെളിയിച്ചത്. ഇതിനു പിന്നാലെ ചില അപകട റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ പെട്രോള്‍ പമ്പിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് വെച്ച് ഐക്യദീപത്തിനു പിന്തുണ അറിയിച്ച ചിത്രം പങ്കുവെച്ച് പരിഹാസവുമായി എത്തിയിരിക്കുകയാണ് നടന്‍ ലാല്‍.

ചിത്രം പങ്കുവെച്ച് “കാട്ടുപോത്തിന് എന്ത് ഏത്തവാഴ” എന്നാണ് അടിക്കുറിപ്പായി ലാല്‍ എഴുതിയത്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് ദീപം തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നത്.

https://www.instagram.com/p/B-oFdn4pXor/?utm_source=ig_web_copy_link

Read more

രാത്രിയില്‍ ദീപങ്ങള്‍ തെളിയിച്ച താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ വീട്ടിലിരിക്കുന്നതിന് പകരം ദീപം തെളിയിച്ച് ജനങ്ങള്‍ റോഡിലിറങ്ങിയതും പടക്കം പൊട്ടിച്ചതു വഴി തീ /പടര്‍ന്നതും അശുഭ വാര്‍ത്തകളായി.