കുഞ്ഞു ഗായകന്‍ ഗോകുല്‍രാജിന് ‘ജോയ് താക്കോല്‍കാരന്റെ’ കൈസഹായം

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരങ്ങളിലൊരാളാണ് ജയസൂര്യ. ഹൃദയത്തില്‍ തൊടുന്ന രസകരമായ കുറിപ്പുകളും അനുഭവങ്ങളും അദ്ദേഹം എഴുതാറുണ്ട്. മറ്റുള്ളവര്‍ക്ക് പ്രോചദനവും സഹായവുമാകുന്ന ഇത്തരം പ്രവര്‍ത്തികളാണ് ജയസൂര്യയെ മറ്റുതാരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. അതിന് മറ്റൊരു ഉദാഹരണം കൂടി. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയില്‍ കഴിഞ്ഞ ദിവസം എത്തിയ ജയസൂര്യ മറ്റൊരു കുഞ്ഞു കലാകാരനെക്കൂടി കൈപിടിച്ചുയര്‍ത്തി.

രാജേഷ്‌ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിച്ച് നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ജയസൂര്യചിത്രമായ ഗബ്രിയിലാണ് കാസര്‍ഗോഡ് സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍ രാജിന് പാടാന്‍ അവസരം നല്‍കിയത്.

"രാജേഷ് ജോർജ്ജ് കുളങ്ങര" നിർമ്മിച്ച് നവാഗതനായ "സാംജി ആൻറണി " സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന " ഗബ്രി" എന്ന…

Posted by Jayasurya on Sunday, 26 November 2017

സോഷ്യല്‍ മീഡിയയില്‍ ഗോകുലിന്റെ പരിപാടിക്ക് ഏറെ ആരാധകരുണ്ടെന്ന് കണ്ട് തന്നെയാണ് ഫ്‌ളവേഴ്‌സ് ഗോകുലിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. പരിപാടിക്ക് ശേഷം ഗോകുലിന്റെ പ്രശസ്തി കേരളക്കരയാകെ വ്യാപിച്ചു. കലാഭവന്‍ മണിയുടെ പാട്ടുകള്‍ ഗോകുല്‍ ആലപിച്ചതിന് പ്രത്യേക ആകര്‍ഷണീയത ആയിരുന്നെന്ന് പരിപാടിയിലെ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായി ഗോകുല്‍ സംഗീതം പഠിച്ചിട്ടില്ല. പാട്ടില്‍ മാത്രമല്ല വാദ്യോപകരണങ്ങളിലും ഗോകുലിന് പ്രാവീണ്യമുണ്ട്.

മുന്‍പ് ഒരു കൊച്ചു മിടുക്കി റോഡില്‍ ഗാനം ആലപിക്കുന്ന വിഡിയോ തന്റെ പേജിലൂടെ ജയസൂര്യ ഷെയര്‍ ചെയ്തിരുന്നു. ഈ കുട്ടിയുടെ വിവരങ്ങള്‍ അറിയിക്കണമെന്നും അത്ഭുതപ്രതിഭ തന്നെയാണ് ഈ മിടുക്കിയെന്നുമായിരുന്നു ജയസൂര്യയുടെ അടിക്കുറിപ്പ്. ഉടന്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഷെയര്‍ ചെയ്തത്. നിരവധി ആളുകള്‍ കുട്ടിയുടെ വിവരങ്ങള്‍ കമന്റ് ആയി പേജില്‍ പോസ്റ്റ് ചെയ്തു. അവര്‍ക്കൊക്കെ ഒരുപാട് നന്ദി രേഖപ്പെടുത്തിയ ജയസൂര്യ തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. കായംകുളം സ്വദേശിയായ ശിവഗംഗയെ ഗബ്രിയിലെ ഒരു ഗാനം ആലപിക്കാനവസരം നല്‍കിയിരുന്നു.

കോമഡി ഉത്സവം വൈറൽ വീഡിയോ

ഈ പെർഫോമൻസ് കണ്ടു കഴിയുമ്പോൾ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും ?? രോമം എഴുന്നേറ്റു നിൽക്കും ??LIKE PAGE Variety Media

Posted by Variety Media on Thursday, 23 November 2017

 

മറ്റ് റിയാലിറ്റി ഷോകളില്‍നിന്ന് വ്യത്യസ്തമാണ് ഫ്ളവേഴ്സ് ടിവിയുടെ കോമഡി ഉത്സവം. പേരിനൊപ്പം കോമഡിയുണ്ടെങ്കിലും എന്നും പുതിയ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതില്‍ ഈ പരിപാടി പുലര്‍ത്തുന്ന ജാഗ്രത പ്രശംസനീയമാണ്. മിമിക്രിയിലും പാട്ടിലും അത്ഭുതങ്ങള്‍ വിരിയിക്കുന്ന പ്രതിഭകളെയാണ് കോമഡി ഉത്സവം സ്ഥിരമായി അവതരിപ്പിക്കുന്നത്. അത്തരത്തില്‍ ഫ്ളവേഴ്സ് അവതരിപ്പിച്ച ഒരു അന്ധഗായകന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയാണ്.