ബാലയ്ക്ക് തന്നെ നാണക്കേടായി, ചതിച്ചതാണ്... ഞാന്‍ മുന്നറിയിപ്പ് കൊടുത്തിരുന്നു: എലിസബത്ത്

‘ഷഫീക്കിന്റെ സന്തോഷം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബാലയെ പറ്റിച്ചുവെന്ന് നടന്റെ ഭാര്യ എലിസബത്ത്. ഇവര്‍ പറ്റിക്കുമെന്ന് ആദ്യമേ തോന്നിയിരുന്നു. അതുകൊണ്ട് അഡ്വാന്‍സ് വാങ്ങിയിട്ട് അഭിനയിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബാല അങ്ങനെ ചെയ്യാത്തത് വിനയായി എന്നാണ് എലിസബത്ത് പറയുന്നത്.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാല്‍ മതി, തിരക്കു പിടിക്കേണ്ട എന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിന് ശേഷം ഡബ്ബിംഗിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്.

അങ്ങനെ ഡബ്ബിംഗിന് പോകാതിരുന്നു. പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്നു പറഞ്ഞ് ഡബ്ബിംഗ് പൂര്‍ത്തിയാക്കി കൊടുത്തു. അതിന് ശേഷം വിളിച്ചിട്ടും ഒരു തീരുമാനവുമില്ല. ബാലയ്ക്ക് തന്നെ നാണക്കേടായിട്ടാണ് പിന്നീട് വിളിക്കാതിരുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്ന് തന്റെ അച്ഛനെ ഇറക്കിവിടാന്‍ നോക്കി.

പത്ത് ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിന് ഒന്നുമില്ല. അദ്ദേഹത്തെ വച്ച് തന്നെ സിനിമയെടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും. കാരണം എല്ലാവരെയും വിശ്വാസമാണ്. അതുകൊണ്ടാണ് ഒരു എഗ്രിമെന്റും ഇല്ലാതെ അഭിനയിക്കാന്‍ പോയത് എന്നാണ് എലിസബത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തില്‍ അഭിനയിച്ചിട്ട് തനിക്ക് ഇതുവരെ പ്രതിഫലം തന്നിട്ടില്ലെന്ന് ബാല വെളിപ്പെടുത്തിയത്. സംവിധായകന് അടക്കം പ്രതിഫലം നല്‍കിയില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം സംവിധായകന്‍ നിരസിച്ചിരുന്നു. ബാലയ്ക്ക് 2 ലക്ഷം നല്‍കിയെന്ന് ലൈന്‍ പ്രൊഡ്യൂസറും പറഞ്ഞിരുന്നു.