ആറ് മണിക്കൂറിനുള്ളില്‍ 42 കിലോമീറ്റര്‍; ലൊസാഞ്ചലസ് മാരത്തോണില്‍ താരമായി ശാന്തി ആന്റണി

37-ാമത് ലൊസാഞ്ചലസ് മാരത്തോണില്‍ താരമായി ശാന്തി ആന്റണി. ആറ് മണിക്കൂര്‍ 27 മിനിറ്റില്‍ 42 കിലോമീറ്ററാണ് ശാന്തി പൂര്‍ത്തിയാക്കിയത്. പ്രത്യേക പരിശീലനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഈ നേട്ടം.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയാണ് ശാന്തി.ആന്റണി പെരുമ്പാവൂരും സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ’37-ാമത് ലൊസാഞ്ചലസ് മാരത്തണ്‍ ആറ് മണിക്കൂര്‍ 27 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കിയ എന്റെ പ്രിയപ്പെട്ട ശാന്തിയ്ക്ക് അഭിനന്ദനങ്ങള്‍’, എന്നാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 

മകള്‍ അനിഷ ആന്റണിയുടെ ഭര്‍ത്താവ് എമില്‍ വിന്‍സന്റിന്റെ സഹോദരന്‍ നീല്‍ വിന്‍സന്റും കുടുംബവും സുഹൃത്തായ ജിജോ കോശിയും ശാന്തിക്കൊപ്പം ഫിനിഷ് ചെയ്തു. സുഹൃത്തുക്കളായ ലിയ സെബാസ്റ്റ്യനും ബിനോയിയും ഇവരെ വാഹനത്തില്‍ പിന്‍തുടരുന്നുണ്ടായിരുന്നു.

 

11,525 പേരാണ് മാരത്തണില്‍ പങ്കെടുത്തത്. എഫ് 45- 49 ഡിവിഷനില്‍ 318-ാമതായാണ് ശാന്തിയുടെ നേട്ടം. ദേശീയ പതാകയുമായാണ് ശാന്തി മെഡല്‍ ഏറ്റുവാങ്ങിയത്.