പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ്; റീമിക്‌സ് ഗാനങ്ങളെ വികൃതമാക്കുന്നുവെന്ന് എ.ആര്‍ റഹ്‌മാന്‍

റീമിക്‌സ് സംസ്‌കാരം ഗാനങ്ങളെ വികൃതമാക്കുന്നുവെന്ന് എആര്‍ റഹ്‌മാന്‍.. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എത്ര കൂടുതല്‍ അടുക്കുന്നുവോ അത്ര കൂടുതല്‍ അത് വികൃതമാവുകയാണ്. ആ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകന്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകള്‍ പറയും, അത് പുനര്‍വിഭാവനം ചെയ്യുന്നതാണെന്ന്. പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ്.

മറ്റൊരാള്‍ ചെയ്ത പാട്ടുകളെടുക്കുമ്പോള്‍ ഞാന്‍ വളരെ ജാഗരൂകനാവാറുണ്ട്. നിങ്ങള്‍ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാന്‍. അതൊരു ഗ്രേ ഏരിയ ആണ്. അത് പരിഹരിക്കപ്പെടേണ്ടതുണ്ട്’, എ ആര്‍ റഹ്‌മാന്‍ പറഞ്ഞു.

മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വനാ’ണ് എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.