അതാണ് അതിന് പിന്നിലെ രഹസ്യം; കാപ്ഷനില്ലാത്ത പോസ്റ്റുകളെ കുറിച്ച് വിനായകന്‍

 

നടന്‍ വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ കാപ്ഷനില്ലാതെ ഇടുന്ന പോസ്റ്റുകള്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ എന്താണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നതെന്ന വ്യക്തമാക്കിയിരിക്കുകയാണ് താരം.
പുസ്തകം വായിച്ചല്ല തന്റെ അറിവുകളെന്നും കാഴ്ച്ച കൊണ്ടാണ് കാര്യങ്ങള്‍ മനസ്സിലാകുന്നതെന്ന് വിനായകന്‍ പറയുന്നത്.

അത് തന്റെ പൊളിറ്റിക്‌സാണെന്നും എന്തുകൊണ്ട് താന്‍ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടു എന്ന കാര്യം ആളുകള്‍ ചിന്തിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനായകന്‍ ഒരു ഫോട്ടോ ഇടുമ്പോള്‍, ‘ഇയാള്‍ ഇങ്ങനെയാണ്, ഇയാള്‍ അങ്ങനെയാണ്’, എന്ന് എഴുതുമ്പോള്‍ വായിച്ചിട്ട് മനസ്സിലാകുന്നു. മടിയനാണ് ഞാന്‍. ഫോട്ടോ കണ്ടിട്ട് എന്തുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ഇട്ടിരിക്കുന്നത് എന്ന് ആളുകള്‍ ചിന്തിക്കും. അതാണ് എനിക്ക് ആവശ്യം, ചിന്തിക്കണം’, വിനായകന്‍ വ്യക്തമാക്കി.

അതേസമയം, സിനിമയിലെ ഛായാഗ്രഹണവും എഡിറ്റിങും ഒഴികെ ബാക്കി എല്ലാ വിഭാഗവും കൈകാര്യം ചെയ്യാന്‍ താത്പര്യമുണ്ടെന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമയം കളയാനില്ല അത് കൊണ്ടാണ് ഛായാഗ്രഹണവും എഡിറ്റിങും ചെയ്യാത്തത്.

വേറെയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. കമാന്റ് മാത്രമാണ് ഇഷ്ടം. സക്രിപ്റ്റ് വലിച്ച് എഴുതില്ലെന്നും എഴുതിയ സ്‌ക്രിപ്റ്റ് ആകെ മൂന്ന്-നാല് പേജ് മാത്രമേയുള്ളൂവെന്നും വിനായകന്‍ പറഞ്ഞു. ജോലിയുടെ ഭാഗമായി അവസാനമായി കണ്ട സിനിമ പടയാണെന്നും ജനത്തിന് മുന്നില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് സിനിമ കാണാന്‍ പോകാത്തതെന്നും വിനായകന്‍ വ്യക്തമാക്കി