വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു; അമ്മയുടെ യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ കടുത്ത അതൃപ്തി അറിയിച്ച് മോഹന്‍ലാല്‍

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്ത സംഭവത്തില്‍ അതൃപ്തി തുറന്നുപറഞ്ഞ്് പ്രസിഡന്റ് മോഹന്‍ലാല്‍. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

ഷമ്മി തിലകനെതിരെയുള്ള നടപടികളില്‍ അന്തിമ തീരുമാനം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റുവാനും തീരുമാനമായി. ഷമ്മി തിലകന്‍ ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ എംഎല്‍എ നല്‍കിയ കത്തിന് രേഖാമൂലം മറുപടി നല്‍കുമെന്നും എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

Read more

ഗണേഷ് കുമാറിനുള്ള മറുപടി മോഹന്‍ലാല്‍  നല്‍കും. അതിന് ശേഷമായിരിക്കും വാര്‍ത്താക്കുറിപ്പ് പുറത്തുവിടുക.