മിന്നല്‍ മുരളിയെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം; ഗവര്‍ണറെ സന്ദര്‍ശിച്ച് ടൊവീനോയും കുടുംബവും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് നടന്‍ ടൊവിനോ തോമസും കുടുംബവും. സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമാണിതെന്ന് ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു. ഗവര്‍ണറും കുടുംബവും മിന്നല്‍ മുരളിയെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു

‘മിന്നല്‍ മുരളി;യാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നെറ്റ്ഫ്‌ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ‘ഗോദ’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നാരദന്‍’ ‘വാശി’ എന്നീ ചിത്രങ്ങളാണ് ടെവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വാശിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി തിരുവന്തപുരത്താണ് ടെവിനോ ഇപ്പോള്‍ ഉള്ളത്. നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.

Read more

മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. അന്ന ബെന്നാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.