എന്റെ അഭിനയം കണ്ട് പൃഥ്വിരാജ് പറഞ്ഞ കമന്റ്.. മല്ലികാമ്മയോട് മാത്രം ഞാന്‍ തമാശ പറയില്ല: അനുമോള്‍

‘സ്റ്റാര്‍ മാജിക്’ എന്ന ഷോയിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് അനുമോള്‍. തന്റെ അഭിനയം കണ്ട് പൃഥ്വിരാജ് പറഞ്ഞ കമന്റിനെ കുറിച്ചാണ് അനുമോള്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘സു സു’ എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്. സീരിയലില്‍ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മല്ലിക സുകുമാരിയെ പോലെ വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാനായത് ഭാഗ്യമാണെന്ന് അനുമോള്‍ പറയുന്നു. സുരഭി സുഹാസിനിയില്‍ മല്ലികാമ്മയോടൊപ്പം അഭിനയിക്കാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യമാണ്. നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. മല്ലികാമ്മയോടാപ്പം നല്ല അനുഭവങ്ങളാണ്.

തനിക്ക് ഭയങ്കര പേടി ആയിരുന്നു, പക്ഷെ ആ സെറ്റില്‍ ഏറ്റവും നല്ല വൈബുള്ള ആള്‍ മല്ലികാമ്മയാണ്. തനിക്ക് ഇപ്പോഴും സംസാരിക്കാന്‍ പേടിയാണ്. മല്ലികാമ്മയുടെ അടുത്ത് മാത്രം താന്‍ തമാശ പറയാന്‍ പോവില്ല. ബാക്കി എല്ലാവരോടും തമാശ പറയും.

അടുത്തിടെ പൃഥിരാജ് തിരുവനന്തപുരത്ത് വന്നപ്പോള്‍ മല്ലികാമ്മ ലൊക്കേഷനിലുള്ള രണ്ട് മൂന്ന് പേരെയൊക്കെ രാജു വന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞു. പക്ഷെ അന്ന് താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. പൃഥ്വിരാജിനെ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചത് താനായിരുന്നു.

ഇനി വരുമ്പോള്‍ ഉറപ്പായും വിളിക്കാമെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രോഗ്രാം രാജുവേട്ടന്‍ കാണാറുണ്ടെന്ന് മല്ലികാമ്മ പറഞ്ഞിരുന്നു. തന്റെ അഭിനയം കണ്ടിട്ട് ‘ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ട്’ എന്ന് പറഞ്ഞെന്നും പറഞ്ഞു. ഭയങ്കര സന്തോഷം ആയി എന്നാണ് അനുമോള്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.