അവസാനം കണ്ടിറങ്ങുമ്പോ കഷണ്ടി തലയില്‍ കെട്ടിപിടിച്ചു ഉമ്മ കൊടുത്തതാണ്! കൊച്ചുപ്രേമന്റെ ഓര്‍മ്മകളില്‍ അഭയ

നാടകത്തിലൂടെ വന്ന് സിനിമയിലും സീരിയലിലുമൊക്കെയായി മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ നടനായിരുന്നു കൊച്ചു പ്രേമന്‍. തന്റെ അമ്മാവാന്‍ കൂടിയായ താരത്തെ അനുസ്മരിച്ച് എത്തിയിരിക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി ഇപ്പോള്‍. താന്‍ കണ്ട പൂര്‍ണ്ണ കലാകാരന്‍ എന്നാണ് അഭയ തന്റെ അമ്മാവനെ വിളിക്കുന്നത്.

അഭയ ഹിരണ്‍മയിയുടെ കുറിപ്പ്:

അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയില്‍ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്.. എല്ലാ പ്രാവശ്യത്തെയും പോലെ. ചില്ലു കൂട്ടിലെ അവാര്‍ഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട്.

വഴിയില്‍ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്ളവര്‍വേസിലെ ഫ്ളവര്‍ ആണ്. മണിക്കൂറുകളോളം ഇരുന്ന് അതിന് വേണ്ടി അസ്വദിച്ചു പണിയെടുകുന്നത് കാണുമ്പോ ഞാന്‍ ഈ കലാകാരന്റെ മരുമകള്‍ ആണല്ലോ എന്ന് എത്ര വട്ടം അഭിമാനം കൊണ്ടിട്ടുണ്ട്.

ഞാന്‍ കണ്ട പൂര്‍ണ കലാകാരന്, കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിന് പരാതികളും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങള്‍ തന്നതിനും ഒക്കെ കെട്ടിപിടിച്ചു നൂറ് ഉമ്മ. ആനിക്കുട്ടിയുടെ രാജു അണ്ണന്. ഞങ്ങളുടെ രാജു മാമന്.

View this post on Instagram

A post shared by Abhayaa Hiranmayi (@abhayahiranmayi)