മമ്മൂട്ടിക്ക് എന്നെ പേടിയാണ്, എന്നോട് മിണ്ടില്ല, ഞാനും മിണ്ടില്ല: സുരേഷ് ​ഗോപി

പ്രായഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട നടൻമാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള പഴയ ഒരു ഓർമ്മ പങ്കുവെച്ച് സുരേഷ് ​ഗോപി പറ‍്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുറച്ച് നാൾ മമ്മൂട്ടി താമസിച്ചിരുന്നത്.

തന്റെ ഭാര്യ ​രാധിക പ്ര​ഗ്നൻ്‍റ് ആയിരുന്ന സമയത്ത് താൻ ഷൂട്ടിങ്ങിനായി അടയാറിൽ ചെല്ലുമ്പോൾ സുലുവിത്താ രസമിലായി വാങ്ങി വെളുപ്പിനെ മൂന്ന് മണിക്ക് തനിക്ക് തന്നു വിടുവായിരുന്നെന്ന് സുരേഷ് ​ഗോപി പറ‍ഞ്ഞു. പിന്നീട് താൻ എം. പി ആയിരുന്ന സമയത്ത് ഡൽഹിയിൽ പോയപ്പോൾ ഒരിക്കൽ രസമിലായി കണ്ടു.

അന്ന് തിരിച്ച് വന്നപ്പോൾ രണ്ട് ജാർ രസമിലായി വാങ്ങികൊണ്ടു വന്ന് മമ്മൂട്ടിയുടെ വീട്ടിലേയ്ക്ക് മകൻ ​ഗോകുലിന്റെ കെെയ്യിൽ കൊടുത്തു വിട്ടികുയും ചെയ്തിരുന്നു. ഇതിനൊരു കണക്ട് ഉണ്ട് എന്ന് പറഞ്ഞാണ് അന്ന് താൻ അത് കൊടുത്തു വിട്ടത്.  അദ്ദേഹം പഴയത് ഓർക്കും എന്നാണ് താൻ വിചാരിച്ചിരുന്നത്.

മമ്മൂട്ടിക്ക് അത് ഇഷ്ടപ്പെടുകയും അദ്ദേഹം അത് കഴിക്കുകയും ചെയ്തു.  പക്ഷേ അതിന്റെ കണക്ഷൻ  എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല  പിന്നീട്  അദ്ദേഹം തന്റെ അനിയനെ വിളിച്ച്  തന്നോട്  ചോദിക്കാൻ പേടിയാണെന്നും,  എന്താണ് ആ കണഷൻ എന്നും ചോദിച്ചു. അത് തനിക്ക് വിഷമമായെന്നും ഇനി മിണ്ടില്ലെന്നും അന്ന് താൻ തീരുമാനിച്ചിരുന്നെന്നും സുരേഷ് ഗോപി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു