വടക്കന്‍ വീരഗാഥ ഒരു ഫാന്‍ബോയ് എന്ന നിലയില്‍ എനിക്ക് ഭയങ്കര സങ്കടം ഉണ്ടാക്കി: തുറന്നുപറഞ്ഞ് ശ്രീജിത്ത് ദിവാകരന്‍

താനൊരു മമ്മൂട്ടി ആരാധകനാണെന്ന് തിരക്കഥാകൃത്ത് ശ്രീജിത്ത് ദിവാകരന്‍. വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതിനെക്കാള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും, എപ്പോഴാണ് അത് തുടങ്ങിയതെന്ന് പറയാനാവില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്ത് ദിവാകരന്‍ തിരക്കഥ നിര്‍വഹിച്ച കുറ്റവും ശിക്ഷയും കഴിഞ്ഞ മെയ് 27നാണ് റിലീസ് ചെയ്തത്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയോടുള്ള ആരാധനയെ പറ്റി ശ്രീജിത്ത് ദിവാകരന്‍ സംസാരിച്ചത്.

‘ഞാനൊരു ടിപ്പിക്കല്‍ മമ്മൂട്ടി ഫാന്‍ ബോയ് ആണ്. അത് ഏതോ കാലം മുതല്‍ ആരംഭിച്ചതാണ്. ഞാന്‍ വിചാരിക്കുന്ന സ്വഭാവിക അഭിനയം മമ്മൂട്ടിയുടേതാണ്.തനിയാവര്‍ത്തനത്തിന്റെ കാലം മുതലാണ് ഉള്ളില്‍ കുടുങ്ങിപ്പോയതെന്ന് തോന്നുന്നു.

വടക്കന്‍ വീരഗാഥ ഒരു ഫാന്‍ബോയ് എന്ന നിലയില്‍ എനിക്ക് ഭയങ്കര സങ്കടം ഉണ്ടാക്കി. ഇങ്ങനെ ഒരു സ്ത്രീയുടെ പുറകെ നടക്കാന്‍ മാത്രം പുള്ളിക്ക് ഗതികേട് വന്നിട്ടില്ല എന്നൊരു വിഷമം തോന്നും. എന്തിനാണ് ഒരാളുടെ പുറകെ നടക്കുന്നത്, ഇയാള്‍ക്ക് വേറെ എന്തെങ്കിലും ആലോചിച്ച് കൂടെ എന്നൊക്കെ വിചാരിക്കും. എന്നെ സംബന്ധിച്ച് മമ്മൂട്ടി ആണ് പ്രധാനം. ആ രീതിയിലൊക്കെ ഇഷ്ടമുള്ള പെര്‍ഫോമന്‍സുണ്ട്,’ ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.

Read more

മമ്മൂട്ടിയുടെ ഏത് പെര്‍ഫോമന്‍സ് കണ്ടാലും കയ്യടിക്കും.രാജമാണിക്യം ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം എന്റെ അടുത്ത സുഹൃത്തായ അന്‍വര്‍ റഷീദിന്റെ, ഞങ്ങളുടെ സംഘത്തില്‍ ഒരാളുടെ, ഇന്‍ഡിപെന്‍ഡന്റ് വര്‍ക്ക് ആയിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.