“അന്ന് കണ്ടിരുന്ന അതേ ലാൽ തന്നെ ഇപ്പോഴും, യൂണിറ്റ് പിള്ളേരോട് പോലും സോഷ്യലായാണ് അദ്ദേഹം പെരുമാറാറുള്ളത്”

Advertisement

മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാളായ സേതു അടൂര്‍ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച്  പങ്കുവെച്ച വിശേഷങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.

സേതുവിന്റെ വാക്കുകൾ

പണ്ട്  കണ്ടിരുന്ന അതേ ലാല്‍ സാറാണ് ഇപ്പോഴും. അന്നൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല. ദൂരെ നിന്ന് കാണാറാണ് പതിവ്. പിന്നീട് കുറേ സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യൂണിറ്റ് പിള്ളേരോട് പോലും സോഷ്യലായാണ് അദ്ദേഹം പെരുമാറാറുള്ളത്. ജനകീയനാണ് അദ്ദേഹം.

പാഥേയത്തിലൂടെയായിരുന്നു മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ദേഷ്യപ്പെടാറുണ്ടെങ്കിലും പെട്ടെന്ന് തന്നെ അത് മാറാറുണ്ട്.