സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ മാത്രം അതെങ്ങനെ സ്‌ക്രിപ്റ്റഡ് ആവുന്നു ,പ്രേക്ഷകര്‍ തന്നെ ഇത് വിലയിരുത്തട്ടെ': സന്തോഷ് പണ്ഡിറ്റ്

സ്റ്റാര്‍ മാജിക് വേദിയില്‍ സംഭവിച്ചതിനെ കുറിച്ച് വീണ്ടും സന്തോഷ് പണ്ഡിറ്റ്. കേരള കൗമുദി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. തനിക്ക് ഒരു സ്‌ക്രിപ്റ്റും നല്‍കിയിട്ടില്ല എന്നാണ് താരം പറയുന്നത്. ആ ഷോയില്‍ സംഭവിച്ചത് പൂര്‍ണമായും സ്‌ക്രിപ്റ്റഡ് ആയ ഒന്നായിരുന്നെന്നു പറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.”കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ പലപ്പോഴായി ആ ഷോയുടെ ഒരു ഭാഗമായിരുന്നു ഞാനും.

സൗഹൃദം പങ്കിടലും തമാശയും ചിരിയും കളിയുമൊക്കെയായാണ് ഷോയുടെ ഒരു പോക്ക്. ഷോയുടെ അവതാരക ഉള്‍പ്പെടെ പലപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യമാണ് അത് സ്‌ക്രിപ്റ്റഡ് ഷോ അല്ലെന്നും അവിടെ നടക്കുന്നതെല്ലാം ഓണ്‍ ദി സ്പോട്ട് കണ്ടന്റ് ആണെന്നും. ഇത് പ്രേക്ഷകരോട് പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു പ്രശ്നം വരുമ്പോള്‍ മാത്രം അതെങ്ങനെ സ്‌ക്രിപ്റ്റഡ് ആവുന്നു എന്നതിനെ പറ്റി എനിക്കറിയില്ല. പ്രേക്ഷകര്‍ തന്നെ ഇത് വിലയിരുത്തട്ടെ”- സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Read more

ഷോയില്‍ അതിഥികളായെത്തിയ നടിമാര്‍ സന്തോഷ് പണ്ഡിറ്റിനെ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചതാണെന്ന് കരുതുന്നുണ്ടോ എന്നും അവതാരകന്‍ സന്തോഷ് പണ്ഡിറ്റിനോട് ചോദിക്കുന്നുണ്ട്. ” മലയാള സിനിമയിലെ അറിയപ്പെടുന്ന നടിമാരാണ് ഷോയിലുണ്ടായിരുന്നത്. അവര്‍ ഇങ്ങനെയൊരു സ്‌ക്രിപ്റ്റിന് നിന്നുകൊടുക്കുമ്പോള്‍ സ്വന്തമായി എന്തെങ്കിലുമൊക്കെ ചിന്തിക്കാമായിരുന്നല്ലോ. അത്ര മാത്രമേ പറയാനുള്ളൂ”… എന്നായിരുന്നു മറുപടി.