സല്യൂട്ട് ഞാന്‍ ചെയ്യണമെന്ന് വിചാരിച്ച സിനിമ ആയിരുന്നില്ല: തുറന്ന് പറഞ്ഞ് സാനിയ അയ്യപ്പൻ

സല്യൂട്ട് താന്‍ ചെയ്യണമെന്ന് വിചാരിച്ച സിനിമ ആയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് സാനിയ അയ്യപ്പൻ. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായിട്ടായിരുന്നു സാനിയ എത്തിയത്. ഇപ്പോഴിതാ സല്യൂട്ട് ചെയ്യേണ്ട എന്ന് വിചാരിക്കാൻ ഒരു കാരണമുണ്ടെന്നും രേഖാമേനോൻ നടത്തിയ അഭിമുഖത്തിലാണ് സാനിയ പറഞ്ഞത്.

സല്യൂട്ടിലേയ്ക്ക് റോഷന്‍ ആന്‍ഡ്രൂസ് വിളിച്ചപ്പോൾ ശരിക്കും താന്‍ ആ സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നില്ല. കാരണം ദുല്‍ഖറിന്റെ വലിയ ആരാധികയാണ് താന്‍. എന്നെങ്കിലും ദുല്‍ഖറിന്റെ ഓപ്പോസിറ്റായി ഒരു സിനിമയില്‍ വരണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സഹോദരിയുടെ വേഷം വന്നപ്പോള്‍ അത് ചെയ്യണോ എന്ന് ആലോചിച്ചിരുന്നു.

ആ കഥാപാത്രം ചെയ്യണമെന്ന് എല്ലാവരും  തന്നോട് പറഞ്ഞു. ഇതൊരു വലിയ യാത്രയാണെന്നും എപ്പോള്‍ വേണമെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും കഥാപാത്രം ഒഴിവാക്കരുതെന്നും പറഞ്ഞു. അങ്ങനെയാണ് സല്യൂട്ടില്‍ എത്തുന്നത്. ആ സിനിമയില്‍ അഭിനയിച്ചത് നന്നായെന്ന് അതിന് ശേഷം നിക്ക് തോന്നുകയും ചെയ്തുവെന്നും സാനിയ പറഞ്ഞു.

Read more

റോഷനേട്ടനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്. സാറ്റര്‍ഡേ നൈറ്റിലെ ക്യാരക്ടറിന് വേണ്ടിയും റോഷന്‍ ചേട്ടന്‍ തന്നെയാണ് വിളിച്ചതെന്നും സാനിയ പറഞ്ഞു. നിവിന്‍, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ ഡേ നൈറ്റ് റിലീസിനൊരുങ്ങുകയാണ്.