പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് സായ് പല്ലവി. ചിലര്‍ തന്നെ ട്യൂബ് ലൈറ്റ് എന്ന പേരില്‍ വിളിക്കുന്നതിനെ കുറിച്ചാണ് നടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പലപ്പോഴും തമാശകള്‍ കേട്ടാലും തനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത് ആണ് അതിന് കാരണം എന്ന് സായ് പല്ലവി പറയുന്നു.
പ്രത്യേകിച്ചും, ഡബിള്‍ മീനിംഗ് ജോക്കുകളൊന്നും തനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം എന്നാണ് സൂം മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നത്. സിനിമയിലെത്തി അഞ്ചു വര്‍ഷമായെങ്കിലും താനിപ്പോഴും സ്വയമൊരു ന്യൂ കമര്‍ ആയാണ് വിലയിരുത്തുന്നതെന്നാണ് നടി പറയുന്നത്.
ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു സായിയുടെ മറുപടി. സിനിമയുടെ സ്ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുക. മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബന്‍സാലി, ഐശ്വര്യ റായ് എന്നിവരോടുള്ള ആരാധനയെ കുറിച്ചും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
Read more
അതേസമയം, വിരാടപര്‍വ്വം, ലവ് സ്റ്റോറി എന്നിവയാണ് സായിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രം പാവൈ കഥകളിലും താരം വേഷമിടുന്നുണ്ട്. വെട്രിമാരന് സംവിധാനം ചെയ്ത ഊര് ഇരവ് ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലാണ് സായ് എത്തുന്നത്.